മാന്നാർ: ചെന്നിത്തല, മാന്നാർ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന അപ്പർകുട്ടനാടിന്റെ സമഗ്ര കാർഷിക വികസനത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണമെന്ന് എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ നേതൃസംഗമം ആവശ്യപ്പെട്ടു.ചെന്നിത്തലയിലെ വിവിധ പാടശേഖരങ്ങളുടെയും മാന്നാറിലെ നാലുതോട്, വേഴത്താർ,കുടവെള്ളാരി എ. ബി,മുക്കത്താരി, ഇടപുഞ്ച കിഴക്ക് കണ്ടങ്കേരി ഉൾപ്പെടെയുള്ള പാടശേഖരത്തിന്റെയും വികസനത്തിന് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പ്രഖ്യാപനങ്ങൾനടപ്പായില്ല.പദ്ധതികൾ നടപ്പിലാക്കുന്നതിൽ വരുന്ന കാലതാമസവും കാലാവസ്ഥ വ്യതിയാനവും കർഷകരെ കടക്കെണിയിലാക്കുന്നു. നീണ്ടകാലത്തെ കാത്തിരിപ്പിനുശേഷം മുക്കം വാലേൽ ബണ്ടിന്റെ നിർമ്മാണം ഭാഗികമായി മാത്രമേ ആരംഭിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ, ഇലമ്പനം തോടിന്റെ നവീകരണം എങ്ങും എത്താതെ കിടക്കുന്നു. ദുരിതത്തിലായിരിക്കുന്ന ചെന്നിത്തല,മാന്നാർ ഗ്രാമപഞ്ചായത്തിലെ കർഷകരുടെ അഭിവൃദ്ധിക്കും കുട്ടനാടിന്റെ സമഗ്ര വികസനത്തിനും കൂടുതൽ തുകകൾ അനുവദിക്കണമെന്നും യോഗം കേന്ദ്രസംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ചടങ്ങിൽ യൂണിയൻ കൺവീനർ അനിൽ.പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ പുഷ്പ ശശികുമാർ, ഹരി പാലമൂട്ടിൽ, നുന്നു പ്രകാശ്, പി .ബി. സൂരജ്, മേഖല ചെയർമാൻമാരായ കെ. വിക്രമൻ, സതീശൻ മൂന്നേത്ത്, തമ്പി കൗണടിയിൽ,ബിനു ബാലൻ, കൺവീനർമാരായ അനിൽകുമാർ റ്റി.കെ സുധാകരൻ സർഗം, രവി. പി.കളീയ്ക്കൽ, വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്‌സൺ സുജാത നുന്നു പ്രകാശ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ വൈസ് ചെയർമാൻ സന്തോഷ് കുമാർ, സൈബർ സേന യൂണിയൻ കൺവീനർ ശ്രീലത രവീന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. യൂണിയൻ അഡ്.കമ്മിറ്റിയംഗം ഹരിലാൽ ഉളുന്തി സ്വാഗതവും യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബിനുരാജ്. വി നന്ദിയും പറഞ്ഞു.