jadha
നവകേരള സദസ്സിൻ്റെ പ്രചരണത്തിനായുള്ള വിളംബര വാഹന ജാഥ കെഎംസിഎംഎം ചെയർമാൻ എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: നാളെ ചെങ്ങന്നൂർ കൃസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന നവ കേരള സദസിന്റെ പ്രചരണത്തിനായുള്ള വിളംബര വാഹന ജാഥ മുളക്കുഴ പിരളശ്ശേരി ജംഗ്ഷനിൽ കെ.എം.സി.എം.എം ചെയർമാൻ എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു, യുവജനക്ഷേമ ബോർഡ്ജില്ല കോ - ഓർഡിനേറ്റർ ജെയിംസ് ശമുവേൽ, ചെങ്ങന്നൂർ താലൂക്ക് കോ - ഓർഡിനേറ്റർ സുമേഷ് എം.പിള്ള, എം.കെ മനോജ്, ജെബിൻ പി.വർഗീസ്, പബ്ലിസിറ്റി കൺവീനർ പി.എസ് ബിനു മോൻ എന്നിവർ സംസാരിച്ചു. വിളംബര ജാഥ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി.