പത്തനംതിട്ട : അടൂർ സബ് സ്റ്റേഷനിൽ നിന്ന് ഏനാത്ത് സബ് സ്റ്റേഷനിലേക്ക് പുതുതായി നിർമ്മിച്ച 110 കെ.വി ലൈനിലൂടെ 18 മുതൽ ഏപ്പോൾ വേണമെങ്കിലും വൈദ്യുതി കടത്തിവിടാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. പറക്കോട് ടി. ബി ജംഗ്ഷൻ, അറുകാലിക്കൽ കിഴക്ക്, അറുകാലിക്കൽ പടിഞ്ഞാറ്, ഏഴംകുളം, നെടുമൺ, പറമ്പ് വയൽകാവ്, കൈതപ്പറമ്പ്, കടിക, കിഴക്കുപുറം എന്നീ സ്ഥലങ്ങളിൽ കൂടിയും പത്തനാപുരം താലൂക്കിലെ താഴത്തുവടക്ക്, മെതുകമേൽ എന്നീ സ്ഥലങ്ങളിൽ കൂടിയും കടന്ന് ഇളങ്ങമംഗലത്തുള്ള സബ് സ്റ്റേഷൻ വരെയാണ് വൈദ്യുതി ലൈൻ സ്ഥാപിച്ചിട്ടുള്ളത്. എക്‌സ്ട്രാ ഹൈ വോൾട്ടേജ് ട്രാൻസ് മിഷൻ ലൈൻ ആയതിനാൽ ചാർജുളള വൈദ്യുത ചാലക ലൈനുകൾക്ക് സമീപത്ത് പോകുന്നതും ടവറുകളുടെ മുകളിൽ കയറുന്നതും അപകടത്തിന് കാരണമാകും.