മല്ലപ്പള്ളി : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മല്ലപ്പള്ളി മേഖല കമ്മിറ്റി ഗ്രാമ ശാസ്ത്ര പദയാത്ര നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ജാഥ ക്യാപ്റ്റൻ ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് അഡ്വ. ജിനോയ് ജോർജിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം ജി. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി .മേഖലാ പ്രസിഡന്റ് ജോയി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പി .എൻ രാജൻ, പി. എസ് ജീമോൻ, ബെന്നി മാത്യു, ഡോ. ടി. പി കലാധരൻ ,തോമസ് ഉഴവത്ത് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഡോ .വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. ജോയി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജി .രാജശേഖരൻ, രമേശ് ചന്ദ്രൻ, പി .എൻ. രാജൻ, വിശ്വനാഥൻ നായർ എന്നിവർ പ്രസംഗിച്ചു. വിദ്യാസാഗർ, നരേന്ദ്ര നായർ, അനിൽ കുമാർ, ഗോപിനാഥൻ, സണ്ണിക്കുട്ടി കുര്യൻ, വിനയസാഗർ എന്നിവർ നേതൃത്വം നൽകി.