sn-trust

ആല: എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സഹായത്തോടെ ചെറുമണി ധാന്യകൃഷി ആരംഭിച്ചു. അന്താരാഷ്ട്ര ചെറുമണി ധാന്യ വർഷാചരണത്തോടനുബന്ധിച്ചാണ് ചോളം, ബജ്ര, റാഗി എന്നീ ധാന്യങ്ങൾ കൃഷി ചെയ്യുന്നത്. ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് സീമ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് സ്‌പെഷ്യലിസ്റ്റ് രാജീവ് എം.എസ് പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ രമ്യ .എസ്, എസ്.ഐമാരായ ശ്രീകുമാർ ടി.എൻ, അനില കുമാരി. എസ്, ശ്രീലത പി.ജി, ഷീജ. ഡി, ബി.ബാബു, അശ്വിൻ എന്നിവർ സംസാരിച്ചു.