
മല്ലപ്പള്ളി :കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മല്ലപ്പള്ളി മണ്ഡലം സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ജെ ഫിലിപ്പോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ റഹീം റാവുത്തർ മുഖ്യപ്രഭാഷണം നടത്തി. കെ.വി തോമസ്, ജോസഫ് വറുഗീസ്, ഉമ്മൻ സി ജോൺ , കെ.കെ വാസുക്കുട്ടൻ, ഗീവർഗീസ് മാത്യു, തോമസ് ജേക്കബ് കെ , തോമസ് ദാനിയേൽ, ചെറിയാൻ മാത്യു, അന്നമ്മ വറുഗീസ് , തോമസ് വി ജോർജ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റായി എം.ജെ ഫിലിപ്പോസ്, സെക്രട്ടറിയായി കെ.കെ വാസുക്കുട്ടൻ, ട്രഷററായി തോമസ് വി ജോർജ് എന്നിവരെ തിരഞ്ഞെടുത്തു.