
പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജിന്റെ സ്ഥാപക പിതാക്കന്മാരുടെ അനുസ്മരണവും വിദ്യാഭ്യാസ സെമിനാറും ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. മലങ്കര ഓർത്തഡോക്‌സ് ചർച്ച് കോളേജുകളുടെ മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം അദ്ധ്യക്ഷത വഹിച്ചു. തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തായും റസിഡന്റ് മാനേജരുമായ ഡോ.എബ്രഹാം മാർ സെറാഫിം അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന വിദ്യാഭ്യാസ സെമിനാറിന് കോട്ടയം ഗവ. മെഡിക്കൽ കോളേജ് സൈക്കാട്രി വകുപ്പ് മേധാവിയും വൈസ് പ്രിൻസിപ്പലുമായ ഡോ. വർഗീസ് പുന്നൂസ് നേതൃത്വം നൽകി. സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരെയും അനദ്ധ്യാപകരെയും ആദരിച്ചു. ഭദ്രാസന സെക്രട്ടറി റവ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ് കോപ്പ, എം .ഓ. സി കലാലയങ്ങളുടെ സെക്രട്ടറി ഡോ. എം. ഇ. കുര്യാക്കോസ്, കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ്, ബർസാർ
പ്രൊഫ. ഡോ .ബിനോയ് ടി. തോമസ്, ഡോ. ആശ ഫിലിപ്പോസ് എന്നിവർ പ്രസംഗിച്ചു.