14-marthoman

പരുമല : തോമാശ്ലീഹായുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് പാവുക്കര സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവകയിൽ മാർത്തോമൻ സ്മൃതി പ്രഭാഷണം നടത്തി. വികാരി ഫാ. ജയിൻ സി.മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത ഉദ്ഘാടനംചെയ്തു. പരുമല സെമിനാരി മാനേജർ കെ .വി പോൾ റമ്പാച്ചൻ പ്രഭാഷണം നടത്തി. ഇടവക ട്രസ്റ്റി ടി.ജെ ജോസഫ് തോലമ്പടവിൽ, സെക്രട്ടറി വിജു പി ജി പടിയാത്തു വടക്കേതിൽ , പെരുന്നാൾ കൺവീനർ സാബു ടി .എസ് തോട്ടു നിലത്ത് , അനൂപ് വി തോമസ് എന്നിവർ പ്രസംഗിച്ചു.