അടൂർ : മണ്ഡലത്തിൽ നാളെ നടക്കുന്ന നവകേരള സദസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെ ആദരിക്കും. നവകേരളസദസ് അടൂർ റസ്റ്റ് ഹൗസിന് സമീപമുള്ള വൈദ്യൻസ് ഗ്രൗണ്ടിൽ വൈകിട്ട് നാലു മണി മുതൽ നടക്കും. ജനങ്ങൾക്ക് പരാതി സമർപ്പിക്കാനായി 25 കൗണ്ടർ പ്രവർത്തിക്കും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഗ്രീൻവാലി, കണ്ണങ്കോട് ചർച്ച് ഗ്രൗണ്ട്, കോട്ടമുകൾ പരുത്തിപ്പാറ റോഡിന്റെ കിഴക്ക് ഭാഗം, അടൂർ ബൈപ്പാസ് റോഡിന്റെ പടിഞ്ഞാറ് ഭാഗം, പൊലീസ് സ്റ്റേഷൻ, മാർക്കറ്റ് റോഡ്, മുനിസിപ്പൽ ഗ്രൗണ്ട്, ഒഫീഷ്യൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിലേക്ക് റസ്റ്റ് ഹൗസ് എന്നിങ്ങനെ ക്രമീകരിച്ചിട്ടുണ്ട്. ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറും.