crime
ബിച്ചുബിജു

റാന്നി: അനധികൃതമായി കടത്തിയ ആറ്റുമണൽ പിടിക്കാൻ പിന്തുടർന്ന പൊലീസിന്റെ വാഹനത്തിന് മുന്നിൽ റോഡിൽ മണൽ തട്ടിയ ശേഷം രക്ഷപ്പെട്ട ടിപ്പർ ഡ്രൈവർ അറസ്റ്റിൽ. എരുമേലി തെക്ക് മുട്ടപ്പള്ളി പതാലിൽ വീട്ടിൽ ബിച്ചു ബിജു (19) വാണ്‌ വെച്ചൂച്ചിറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം 17 ന് പുലർച്ചെ 5.40 ഓടെ വെച്ചൂച്ചിറ കുളമാംകുഴിയിലാണ് കേസിനാസ്പദമായ സംഭവം. വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിലെ രാത്രികാല പട്രോളിംഗ് സംഘത്തെയാണ് തടഞ്ഞത്. പൊലീസ് വാഹനത്തിന് മുകളിലേക്കും റോഡിലേക്കും ടിപ്പറിൽ നിന്ന് മണൽ തട്ടിയിട്ട ശേഷം കടകക്കുകയായിരുന്നു. കരിക്കാട്ടൂർ സെന്ററിലെ ഹോളോ ബ്രിക്സ് കമ്പനിയുടെ സമീപം റബ്ബർ തോട്ടത്തിൽ ലോറി കയറ്റിയിട്ട ശേഷം ഇയാൾ മുങ്ങി. പ്രതിയെ റിമാൻ‌ഡ് ചെയ്തു.