വള്ളിക്കോട്: വള്ളിക്കോട് പഞ്ചായത്ത് 2023- 24 പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പട്ടികജാതി കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്ക് വിതരണം പ്രസിഡന്റ് ആർ. മോഹനൻ നായർ നിർവഹിച്ചു. വികസനകാര്യ സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻ എം.പി. ജോസ് , പഞ്ചായത്ത് അംഗം ജി. ലക്ഷ്മി, അസി.സെക്രട്ടറി മിനി തോമസ്, വി.ഇ.ഒ. ജോജോ സേവ്യർ , കൃഷി ഓഫീസർ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.