പത്തനംതിട്ട : നവ കേരള സദസിന്റെ പ്രചരണാർത്ഥം സൗഹൃദ സോഫ്റ്റ്‌ബാൾ മത്സരം നടത്തി. സംസ്ഥാന സോഫ്റ്റ്‌ബാൾ അസോസിയേഷനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജും സംയുക്തമായാണ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ മത്സരം സംഘടിപ്പിച്ചത്. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രിസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സിന്ധു ജോൺസ്, ജില്ലാ സോഫ്റ്റ് ബാൾ അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. ഡോ. ശോശാമ്മ ജോൺ , സെക്രട്ടറി സുമേഷ് മാത്യു, പരിശീലകരായ തങ്കയ്യൻ പി. ജോസഫ്, ജിജു കാവുബായ് എന്നിവർ സംസാരിച്ചു.
.