നെല്ലിമുകൾ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 3682-ാം നമ്പർ നെല്ലിമുകൾ ശാഖാ യോഗത്തിന് ദാനമായി കിട്ടിയ വസ്തുവിന്റെ ആധാര കൈമാറ്റവും വിശേഷാൽ പൊതുയോഗവും ഇന്ന് രാവിലെ 10.30 ന് ഗുരുദേവ മന്ദിരത്തിൽ നടക്കും. ശാഖ പ്രസിഡന്റ് എൻ.ബ്രഹ്മദാസൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്യും, യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ ശാഖായോഗത്തിന് വേണ്ടി ആധാരം ഏറ്റുവാങ്ങും. യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് വസ്തു നൽകിയ പുതുമംഗലത്ത് മോഹനനെ ആദരിക്കും. ശാഖായോഗം രക്ഷാധികാരി എൻ. ശ്രീധരൻ, വനിതാസംഘം പ്രസിഡന്റ് സതീഭായി, വനിതാസംഘം സെക്രട്ടറി അജിത സുരേഷ് എന്നിവർ പ്രസംഗിക്കും. യൂണിയൻ കമ്മിറ്റിയംഗം ടി. കെ. സുദർശനൻ സ്വാഗതവും ശാഖായോഗം വൈസ് പ്രസിഡന്റ് ബിജു ശിവൻകുട്ടി നന്ദിയും പറയും. യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത്ത് മണ്ണടി കലണ്ടർ പ്രകാശനം ചെയ്യും, ഗുരുമന്ദിര നവീകരണം, കലശം, സർപ്പബലി, ശിവഗിരി തീർത്ഥാടനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആലോചിക്കാൻ ശാഖാ അംഗങ്ങൾ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് സെക്രട്ടറി അരുൺ സുദർശനൻ അഭ്യർത്ഥിച്ചു.