തിരുവല്ല: തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര താരം എം.ജി സോമന്റെ 26-ാം മത് അനുസ്മരണം സോമഗായത്രി ഇന്ന് വൈകിട്ട് 3ന് തിരുവല്ല ശാന്തി നിലയത്തിൽ നടക്കും.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ എം.ബി.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വനിതാ കമ്മിഷൻ അംഗം അഡ്വ.എലിസബേത്ത് മാമ്മൻ മത്തായി വിശിഷ്ടാതിഥിയാകും. മാക്ഫാസ്റ്റ് കോളേജ് എം.ബി.എ. വിഭാഗം അദ്ധ്യാപകൻ ഡോ.വി.പി. വിജയമോഹൻ മുഖ്യപ്രഭാഷണം നടത്തും. കലാസാഹിത്യ മേഖലകളിലെ മികവ് പുലർത്തിയവരെ ആദരിക്കും. തുടർന്ന് ഗാനസന്ധ്യയും നടക്കും.