17-evm-demo

പത്തനംതിട്ട : ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി മാക് ഫാസ്റ്റ് കോളജിൽ ഇ വി എം ഡെമോൺസ്‌ട്രേഷൻ സെന്റർ ആരംഭിച്ചു. ഉദ്ഘാടനം ജില്ലാ കളക്ടർ എ.ഷിബു നിർവഹിച്ചു. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശപ്രകാരമാണ് എല്ലാ താലൂക്കുകളിലും സെന്റർ ആരംഭിക്കുന്നത്. ഇ വി എം, വി വി പാറ്റ് മെഷീനുകളെ ജനങ്ങൾക്കു പരിചയപ്പെടുത്തുകയാണ് സെന്റർ ചെയ്യുന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് കെ ചെറിയാൻ, തഹസിൽദാർ പി.എ.സുനിൽ, ഡെപ്യുട്ടി തഹസിൽദാർ ജോബിൻ കെ.ജോർജ്, ഇലക്ട്രൽ ലിറ്ററസി ക്ലബ്ബ് നോഡൽ ഓഫീസർ റിജി തോമസ് തുടങ്ങിയവർ പങ്കെടുത്തു.