കോഴഞ്ചേരി : കിടങ്ങന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദശാവതാരച്ചാർത്തും സപ്താഹയജ്ഞവുംഇന്ന് മുതൽ 26 വരെ നടക്കും. തന്ത്രി കണ്ഠരര് മോഹനര് കാർമ്മികത്വം വഹിക്കും. കാവാലം രതീഷ്ചന്ദ്രനാണ് യജ്ഞാചാര്യൻ. എല്ലാ ദിവസവും നിർമ്മാല്യ ദർശനം, ഗണപതിഹോമം, വിഷ്ണുസഹസ്രനാമജപം ഭാഗവത പാരായണം, അന്നദാനം, അവതാര ദർശനം, പ്രഭാഷണം എന്നിവ ഉണ്ടാകും. 20 ന് രാവിലെ 10 ന് മഹാമൃത്യുഞ്ജയ ഹോമം, 23 ന് വൈകിട്ട് 3.30 ന് അവഭൃഥസ്‌നാനവും തിരിച്ചെഴുന്നള്ളത്തും. 24 ന് രാത്രി എട്ടിന് തിരുവാതിര. 25 ന് രാത്രി എട്ടിന് നൃത്തനൃത്ത്യങ്ങൾ. 26 ന് വൈകിട്ട് ഏഴിന് ശ്രീദേവി ഭജന സംഘത്തിന്റെ ഭക്തിഗാനസുധ എന്നിവ നടക്കുമെന്ന് കരയോഗം പ്രസിഡന്റ് എസ്.ബാലകൃഷ്ണൻനായർ, സെക്രട്ടറി രഘുനാഥൻനായർ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻനായർ, ജോയിന്റ് സെക്രട്ടറി അജീഷ്‌കുമാർ, ഖജാൻജി മഹേഷ് എന്നിവർ അറിയിച്ചു.