citta
നവകേരള സദസ്സിന്റെ വിളംബര വാഹനത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഗാനം ആലപിക്കുന്നു.

അടൂർ: നവകേരള സദസിന്റെ വരവറിയിച്ച് അടൂരിൽ വിളംബരവാഹനം മണ്ഡലത്തിൽ പര്യടനം നടത്തി. പത്തനംതിട്ട ഗ്രാന്റ് മ്യൂസിക് ബാന്റാണ് രണ്ട് ദിവസമായി മണ്ഡലത്തിലെ വിവിധസ്ഥലങ്ങളിൽ ഗാനങ്ങൾ ആലപിച്ച് പര്യടനം നടത്തിയത്.അജോ പത്തനംതിട്ട, അനില അജോ , സജി തുടങ്ങിയവരാണ് സംഘത്തിലുള്ളത്. രാജവേഷത്തിൽ ഒ .കെ പിളള അടൂരുമുണ്ട്.

ഗായക സംഘത്തിനൊപ്പം പാട്ടുപാടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ആസ്വാദകരുടെ കൈയടി നേടി.