17-sadyyam
മഹിളാ കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീധനത്തിനെതിരെ സംഘടിപ്പിച്ച 'സധൈര്യം' എന്ന പേരിൽ നടത്തിയ 'രാത്രി നടത്തം' കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : മഹിളാ കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീധനത്തിനെതിരെ സംഘടിപ്പിച്ച 'സധൈര്യം' എന്ന പേരിൽ നടത്തിയ 'രാത്രി നടത്തം' കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു .മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷൈബി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സിന്ധു സുബാഷ്, ജ്ഞാനമണി മോഹനൻ, അന്നമ്മ ഐസക്, ഗീത തോമസ്, ബിന്ദു മേരി തോമസ്, ഡെയ്‌സി വർഗീസ് ,സുബി റിഡേഷ്, റീന ജേക്കബ്, ഷീല സ്‌കറിയ, മിനി കെ. തോമസ്, അഷിതാ കെ നായർ, കെ. വി. രസ്മിമോൾ, സുജി ഫിലിപ്പ്, ബിനു ഷാജി, എം.ജെ വത്സല, ജോളി ജോസ് എന്നിവർ പ്രസംഗിച്ചു. സ്ത്രീധനം നൽകാത്തതുമൂലം ആത്മഹത്യ നേരിടേണ്ടി വരുന്ന സഹോദരിമാരേയും പെൺമക്കളേയും രക്ഷിക്കുവാനും സ്ത്രീധനം നൽകാത്തതുമൂലം ഇനിയൊരു ആത്മഹത്യയോ കൊലപാതകമോ നടക്കാതിരിക്കാനും വേണ്ടി പൊതുജനസമക്ഷം സ്ത്രീധനം നൽകില്ല എന്ന പ്രതിജ്ഞയും പ്രവർത്തകരെടുത്തു.