പത്തനംതിട്ട : നവകേരള സദസിൽ അദ്ധ്യാപകർ പങ്കെടുക്കണമെന്നുള്ള ഉത്തരവിൽ പ്രതിഷേധിച്ച് കെ.പി.എസ്.റ്റി.എ ജില്ലാ കമ്മിറ്റി പത്തനംതിട്ട ഡി.ഇ. ഒ ഒാഫീസ് പടിക്കൽ ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് എസ്. പ്രേം അദ്ധ്യക്ഷത വഹിച്ച യോഗം ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.റ്റി.എ സംസ്ഥാന കമ്മിറ്റി അംഗം വി. ജി. കിഷോർ, അബ്ദുൾ കലാം ആസാദ്, ജ്യോതിഷ് ആർ, ഡാനിഷ് പി. ജോൺ, ജയശ്രീ വിറ്റി, ചിത്ര എസ്., വി. ലിബി കുമാർ, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.