പത്തനംതിട്ട: ശബരിമല തീർത്ഥാടനം അട്ടിമറിക്കുന്ന പിണറായി സർക്കാരിന്റെ നയത്തിനെതിരെ മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം ഐശ്വര്യ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ചന്ദ്രലേഖ. എസ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി രാജ് പ്രകാശ് വേണാട്ട് മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി മണ്ഡലം സെക്രട്ടറി സന്ധ്യാമോൾ സുമ രവി, ശ്രീലേഖ, അഡ്വ.സുജ ഗിരീഷ്,കെ.ബി.മുരുകേഷ്,ജയൻ ജനാർദ്ദനൻ, രാജലക്ഷ്മി, ശ്രീലേഖ രഘുനാഥ്, സുജാത മതി ബാലൻ, പ്രസീത അനിൽ, ബിന്ദു സംക്രമത്ത്, ഉഷാ രാജു,മിനി പ്രസാദ്, ഗംഗാരാധാകൃഷ്ണൻ, പൂജാ ജയൻ, മായാദേവി, അഞ്ജുഷ, അശ്വതി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.