
പത്തനംതിട്ട: നവകേരള യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മന്ത്രി എ.കെ ശശീന്ദ്രനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ മുതൽ നേരിയ തളർച്ചയുണ്ടായിരുന്ന അദ്ദേഹം വൈകിട്ട് നടന്ന ചെങ്ങന്നൂരിലെ നവകേരള സദസിൽ പങ്കെടുക്കാതെ പത്തനംതിട്ടയിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മാത്രമാണ് ചെങ്ങന്നൂരിലെയും തിരുവല്ലയിലെയും സദസിൽ പങ്കെടുത്തത്. പത്തനംതിട്ടയിലെ ഹോട്ടൽ മുറിയിൽ വിശ്രമിച്ച ശശീന്ദ്രനെ വൈകിട്ട് ജനറൽ ആശുപത്രിയിലെ മെഡിക്കൽ സംഘം പരിശോധിച്ചു. ഉയർന്ന രക്തസമ്മർദ്ദം ഉള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാത്ത് ലാബിൽ നാല് മണിക്കൂർ നിരീക്ഷണത്തിന് ശേഷം മുറിയിലേക്ക് മാറ്റി.