seminar
തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിൽ നടന്ന 'ബ്രത്ത് ഇന്‍, ബ്രത്ത് ഔട്ട്' ഏകദിന ശില്‍പശാല ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ്‌സ് കേരള ചാപ്റ്റർ നിയുക്ത പ്രസിഡന്റ് ഡോ.സി.ആര്‍.സെന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ അനസ്‌തേഷ്യ വിഭാഗം, ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ്‌സ് തിരുവല്ല ശാഖയുമായി സഹകരിച്ച് 'ബ്രത്ത് ഇൻ, ബ്രത്ത് ഔട്ട്' ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ഐ.എസ്.എ കേരള ചാപ്റ്ററിന്റെ നിയുക്ത പ്രസിഡന്റ് ഡോ.സി.ആർ.സെൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി മാനേജരും ആരോഗ്യ സർവകലാശാല സെനറ്റ് അംഗവുമായ ഫാ.സിജോ പന്തപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.സാജൻ ഫിലിപ്പ് ജോർജ് (സി.എം.സി വെല്ലൂർ), ഡോ.ജെറി പോൾ (അമൃത ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസ്, കൊച്ചി), ഡോ.എലിസബത്ത് ജോസഫ് (ഗവ.മെഡിക്കൽ കോളേജ് മഞ്ചേരി), ഡോ.അഞ്ജു മറിയം (ഗവ.മെഡിക്കൽ കോളേജ് തൃശൂർ) എന്നിവർ പ്രഭാഷണം നടത്തി. ഡോ.സാജൻ ഫിലിപ്പ് ജോർജ്, ഡോ.ജെറിപോൾ, ഡോ.വിവേക് ടി.മേനാച്ചേരി (കൺസൾട്ടന്റ്, ആസ്റ്റർ മെഡിസിറ്റി കൊച്ചി), ഡോ.ഫിലിപ്പ് മാത്യു, ഡോ.സജിത്ത് സുലൈമാൻ, ഡോ.ബെൻസൻ എബ്രഹാം (ബിലീവേഴ്‌സ് ഹോസ്പിറ്റൽ) എന്നിവർ ശിൽപശാല നയിച്ചു.ഡോ.ഈപ്പൻ സി.കുര്യൻ, ഡോ.ആഷു സാറാ മത്തായി (ഡിപ്പാർട്ട്‌മെന്റ് ഹെഡ്, ബിലീവേഴ്‌സ് ഹോസ്പിറ്റൽ), ഡോ.അനിതാ മാത്യു എന്നിവർ നേതൃത്വം നൽകി.