18-ksspu
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌​സ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ പെൻഷൻ ദിനാചരണം ജില്ലാ ജോയിന്റ് സെക്രട്ടറി ജോർജ്ജ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി.കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌​സ് യൂണിയന്റെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനാചരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് പി.കെ ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി ജോർജ്ജ് തോമസ് ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ടി.കെ നരേന്ദ്രനാഥൻ നായർ മുഖ്യ പ്രഭാഷണം നടത്തി. കെ.ജി ശ്രീധരൻപിള്ള,പി എം ഉദയകുമാർ, എം.എം ഖാൻ റാവുത്തർ,കെ. ജി ചന്ദ്രശേഖരൻ നായർ,ഐ.എം ലക്ഷ്മിയമ്മ, പി.പി ഉണ്ണികൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.