പന്തളം: കുളനട വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ആശാൻ സ്മൃതിപരമ്പരയുടെ നാലാം ഖണ്ഡത്തിൽ 'കാവ്യലോകത്തെ ആശാൻ കാളിദാസനോ എന്ന വിഷയത്തിൽ പ്രൊഫ. മാലൂർ മുരളീധാരൻ പ്രഭാഷണം നടത്തി.
ഡോ. എസ് എസ് ശ്രീകുമാർ 'ചിന്താവിഷ്ടയായ സീത വ്യക്തിവാദമോ സ്ത്രീവാദമോ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. രഘുനാഥ് കുളനട, സുരേഷ് പനങ്ങാട്, പ്രൊഫ. ഡി. പ്രസാദ് എന്നിവർ പ്രസംഗിച്ചു. ചന്ദ്രബാബു പനങ്ങാടിനെ യോഗത്തിൽ ആദരിച്ചു.