പത്തനംതിട്ട : യാക്കോബായ സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനത്തിലെ മാന്തുക സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയുടെ 160-ാമത് പെരുന്നാളിന് ഫാ.പോൾ ഇ.വർഗീസ് കൊടിയേറ്റി. 17മുതൽ 21 വരെയായി നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനാധിപൻ മോർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത, സഭയിലെ വന്ദ്യ വൈദീക ശ്രേഷ്ഠർ എന്നിവർ കാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 7.30ന് നടക്കുന്ന കുർബാനയ്ക്ക് ഫാ. യോഹന്നാൻ വാകയിൽ കാർമ്മികത്വം വഹിക്കും. തുടർന്ന് ഇടവകയിലെ വയോധികരെ സന്ദർശിച്ച് വിശുദ്ധ കുർബാന നൽകും. 19ന് രാവിലെ 7. 30ന് നടക്കുന്ന കുർബ്ബാനയ്ക്ക് ഫാ.ജോബിൻ ഏബ്രഹാം കാർമ്മികത്വം വഹിക്കും. യൂത്ത് അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം നടത്തും. 20ന് രാവിലെ 7. 30ന് നടക്കുന്ന കുർബ്ബാനയ്ക്ക് ഫാ. ജെയിംസ് ജോർജ്ജ്, ഫാ. ജോർമ്മജ്ജ് പെരുംമ്പട്ടേത്ത് എന്നി വൈദികർ കാർമ്മികത്വം വഹിക്കും. വൈകിട്ട് 5.30ന് നടക്കുന്ന പെരുന്നാൾ സന്ധ്യാ നമസ്കാരത്തിന് ശേഷം പെരുന്നാൾ റാസ നടക്കും. തുടർന്ന് പ്രദക്ഷിണം, അനുഗ്രഹപ്രഭാഷണം, ആശിർവാദം, ലൈറ്റ്ഷോ, വാദ്യമേളങ്ങളുടെ ഡിസ്പ്ളേ എന്നിവ നടക്കും. പ്രധാന പെരുന്നാൾ ദിവസമായ 21ന് രാവിലെ 8ന് നടക്കുന്ന കുർബ്ബാനയ്ക്ക് മെത്രാപ്പോലീത്ത മുഖ്യകാർമ്മിേകത്വം വഹിക്കും. തുടർന്ന് നടക്കുന്ന പ്രദക്ഷിണം, ആശിർവാദം, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. 29ന് പെരുന്നാൾ ഭാഗമായി മ്യൂസിക് ഷോയും ഇടവക യൂത്ത് അസോസിയേഷൻ സംഘടിപ്പിച്ച ലക്കി ഡ്രോ യുടെ നറുക്കടുപ്പും നടക്കും. പെരുന്നാൾ ചടങ്ങുകൾക്ക് ഫാ.പോൾ ഇ. വർഗീസ്,ഫാ. കോശി ബാബു, ട്രസ്റ്റീ ജേക്കബ് ജോൺ തറയിൽ, സെക്രട്ടറി ജോയി യോഹന്നാൻ, ജോയിന്റ് സെക്രട്ടറി ബാബുക്കുട്ടി ജോർജ്ജ്, പെരുന്നാൾ കൺവീനർമാരായ ജിമ്മി ജോൺ, ജേക്കബ് ജോൺ പറമ്പിൽ, പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്ത സംഘടന പ്രവർത്തകർ എന്നിവർ നേതൃത്വം നൽകും.