
റാന്നി : നോളജ് വില്ലേജിന്റെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ എന്റെ കേരളം, എന്റെ സ്വപ്നം മുഖപുസ്തകം നവകേരള സദസിൽ വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്ക് കൈമാറി. രണ്ടുവർഷമായി വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ചർച്ചയുടെ ക്രോഡീകരണമായിരുന്നു പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
ആരോഗ്യരംഗം, വിദ്യാഭ്യാസരം, കലാസാഹിത്യം, കായികം, പരിസ്ഥിതി തുടങ്ങിയ എല്ലാ മേഖലകളിലും കുട്ടികളുടെ കാഴ്ചപ്പാടുകൾ സെമിനാറുകളും ക്യാമ്പയിനുകളും നടത്തി കണ്ടെത്തി അവ ഒരുമിച്ച് ചേർത്താണ് പുസ്തകം തയ്യാറാക്കിയത്.
വിദ്യാർത്ഥികളായ റിയ റോഷൻ , അഭിദേവ് അനൂപ്, അമ്മു അനിൽ എന്നിവർ ചേർന്നാണ് പുസ്തകം കൈമാറിയത്.