photo
കോന്നിയിൽ നടന്ന നവകേരള സദസ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നു

കോന്നി : കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ചും ജനസാഗരമായാണ് നവകേരള സദസിനെ കോന്നി വരവേറ്റത്. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ സംഘാടനമികവിന്റെ നേർക്കാഴ്ച്ചകൂടിയായിരുന്നു ജനസഞ്ചയം.

കോന്നി കെ.എസ്.ആർ.ടി.സി മൈതാനത്ത് പതിനായിരങ്ങൾ നിലയുറപ്പിച്ച പടുകൂറ്റൻ പന്തലിലെ വേദിയിലേക്ക് ആദ്യമെത്തിയത് മന്ത്രിമാരായ മുഹമ്മദ് റിയാസ്, ജി.ആർ.അനിൽ, അഹമ്മദ് ദേവർകോവിൽ എന്നിവരായിരുന്നു. പിന്നീട് മന്ത്രിമാർ സഞ്ചരിക്കുന്ന നവകേരള ബസ് സമ്മേളന നഗരിയിലേക്ക് എത്തി. കരഘോഷങ്ങളും ആർപ്പുവിളികളും മുദ്രാവാക്യങ്ങളുമായാണ് കോന്നി മണ്ഡലം മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും വേദിയിലേക്ക് എതിരേ​റ്റത്. ഗജ ശില്പങ്ങൾ നൽകി സ്വീകരിച്ചു.

വികസന മുരിടിപ്പിൽ നിന്ന് കോന്നിയെ കൈപിടിച്ചുയർത്തിയ ഭരണ കർത്താക്കൾക്ക് കോന്നി ജനത നൽകിയ അംഗീകരമാണ് നവകേരള സദസിലെ ജനസാഗരം. കോന്നിയ്ക്ക് ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ട്. അതിവേഗം മുന്നോട്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ