18-eby
കോൺഗ്രസ്​ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 'മകളെ മാപ്പ്' എന്ന പേരിൽ നടത്തിയ സായാഹ്ന ധർണ്ണ കോൺഗ്രസ്​ ബ്ലോക്ക് പ്രസിഡന്റ്​ എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു

കുന്നന്താനം: വണ്ടിപ്പരിയാറിൽ പിഞ്ചുബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി രക്ഷപെടുവാൻ അവസരം ഒരുക്കിയ സംസ്ഥാന സർക്കാരിന്റെ അനാസ്ഥക്കെതിരെ കോൺഗ്രസ്​ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മകളെ മാപ്പ്' എന്ന പേരിൽ സായാഹ്ന ധർണ്ണ നടത്തി. കോൺഗ്രസ്​ ബ്ലോക്ക് പ്രസിഡന്റ്​ എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കുന്നന്താനം മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അദ്ധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ, ഗ്രേസി മാത്യു, അരുൺ ബാബു, മാലതി സുരേന്ദ്രൻ, രാധാമണിയമ്മ, തമ്പി പല്ലാട്ട്, ജോജോ വടവന, സൂരജ് മന്മഥൻ, റിദേഷ് ആന്റണി, തമ്പി പാലാട്ട്, പുരഷോത്തമൻ പിള്ള, റെജി ഇഞ്ചക്കാടൻ, ജിനോ നെടുങ്ങാടപ്പള്ളി, പുരുഷോത്തമൻ ആഞ്ഞിലിത്താനം, സുനിൽ പാലയിൽ എന്നിവർ പ്രസംഗിച്ചു .