obit-
ദീപ്തി മോൾ

റാന്നി : വടശ്ശേരിക്കര കന്നാംപാലത്തിന് സമീപം വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരി മരിച്ചു. മൂഴിപ്ലാക്കൽ ഭാസ്കരൻ നായരുടെ മകൾ ദീപ്തി മോൾ (39) ആണ് മരിച്ചത്. കഴിഞ്ഞ 7ന് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിടിച്ചാണ് പരിക്കേറ്റത്. കന്നാംപാലത്ത് ലോട്ടറി വിൽപ്പന നടത്തിവരികയായിരുന്നു.