ശബരിമല: പമ്പയിൽ ഗണപതി ക്ഷേത്രത്തിന് സമീപത്ത് നിന്നും താഴേക്ക് ഇറങ്ങിവരുമ്പോൾ ഗാർഡ് റൂമിന് മുകളിലായി അയ്യപ്പഭക്തർ തെന്നിവീണു. ഇന്നലെ ഉച്ചയ്ക്കുശേഷം പെയ്ത കനത്ത മഴയിലാണ് സംഭവം. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള നിരവധി ഭക്തർ ഇവിടെ തെന്നിവീണു പരിക്കേറ്റു. ഇവിടെ പാകിയിരിക്കുന്ന ആറ് ടൈലുകളിൽ വഴുക്കലുണ്ടായാണ് ഭക്തർ വീഴാൻ കാരണമായത്. സമീപത്തെ ഗാർഡുകളും ജീവനക്കാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലാക്കി.