പുല്ലാട്: വണ്ടിപ്പെരിയാറിലെ ബാലികയ്ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം പുല്ലാട് മണ്ഡലം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. പുല്ലാട് ജംഷനിൽ നടന്ന ധർണ്ണ കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ആർ മണിക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.ജി അനിൽകുമാർ, കെ.അജിത, ജോൺസൺ ആഴക്കാട്ടിൽ, എ.കെ സോമൻ, സേതുനാഥ് പുല്ലാട്, സതീഷ് ചന്ദ്രൻ, അഖിൽ പുല്ലാട് തുടങ്ങിയവർ സംസാരിച്ചു.