school-
ഇടമുറി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്ന

ഇടമുറി: ഇടമുറി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് അദ്ധ്യക്ഷത വഹിച്ചു. പങ്കാളിത്ത ഗ്രാമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം
അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവ്വഹിച്ചു. ഹരിത കർമ്മ സേനാഗംങ്ങളെ നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ആദരിച്ചു.ഭരണഘടന ആമുഖം ജില്ലാ കോർഡിനേറ്റർ വി.എസ് ഹരികുമാർ അനാച്ഛാദനം ചെയ്തു.വാർഡംഗം സാംജി ഇടമുറി,പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാർ,പ്രിൻസിപ്പൽ ബി. പ്രമോദ്,പ്രഥമാദ്ധ്യാപിക പി.കെ ആഷാറാണി,അരുൺ മോഹൻ,വി. മണികണ്ഠൻ പിള്ള,എം.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.