പന്തളം: കാവ്യലക്ഷണങ്ങളിൽ കാളിദാസമഹാകവിയെ പിന്നിലാക്കിയ കാവ്യപ്രതിഭയാണ് മഹാകവി കുമാരനാശാനെന്ന് ഭാഷാപണ്ഡിതനായ പ്രൊഫ. മാലൂർ മുരളീധരൻ പറഞ്ഞു. വായനക്കൂട്ടം കുളനട സംഘടിപ്പിച്ചു വരുന്ന ആശാൻ സ്മൃതിപരമ്പരയുടെ നാലാം ഖണ്ഡത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നോവലിസ്റ്റ് ചന്ദ്രബാബു പനങ്ങാടിനെ മൂലൂർ സ്മാരകസമിതി സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ് ആദരിച്ചു. ഡോ.എസ്.എസ്.ശ്രീകുമാർ, ജി.രഘുനാഥ്, ടിഎൻ.കൃഷ്ണപിള്ള, ഞെട്ടൂർ ഉണ്ണികൃഷ്ണൻ, സുമ രാജശേഖരൻ, ശശി പന്തളം തുടങ്ങിയവർ സംസാരിച്ചു.