പത്തനംതിട്ട: അഖിലേന്ത്യ അവാർഡി ടീച്ചേഴ്‌സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ പുരസ്‌കാരം പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്‌കൂൾ മലയാളം അദ്ധ്യാപകൻ ബിനു കെ.സാമിന്. അദ്ധ്യാപനത്തോടൊപ്പം സാമൂഹിക സാംസ്‌കാരിക സാഹിത്യമേഖലയിലെ മികവിനാണ് പുരസ്‌കാരം.
എൻ.സി.ഇ.ആർ.ടിയുടെ കലോദ്ഗ്രഥിത പഠനം സംസ്ഥാന മാസ്റ്റർ ട്രെയിനറാണ്. മലയാളം മിഷൻ മുൻ രാജ്യാന്തര പരിശീലകനാണ്. മലയാളം ഒമാൻ ചാപ്റ്റർ ഭാഷാദ്ധ്യാപകർക്കേർപ്പെടുത്തിയ പ്രഥമ ഗുരുദക്ഷിണ പുരസ്‌കാരം നേടിയിട്ടുണ്ട്.
മത്തായി സാറിന്റെ ഇത് , ഒരമ്മ പെറ്റ അളിയന്മാർ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്,
ഭാര്യ മിനി മറിയം സഖറിയ കോട്ടയം സി.എം.എ സ്. കോളേജ് മലയാള വിഭാഗം അദ്ധ്യാപികയാണ്. മകൾ ആർച്ച ഡൈന