ചെങ്ങന്നൂർ: ഗവർണർ ആരീഫ് മുഹമ്മദ് ഖാന്റെ സർവ്വകലാശാല കാവി വത്ക്കരണത്തിനെതിരെ എസ്എഫ്ഐ ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. എൻജിനീയറിംഗ് കോളേജ് ജംഗ്ഷനിൽ നടന്ന യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആതിര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഗോകുൽ കേശവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിഷ്ണു കൊച്ചുമോൻ, ജില്ല കമ്മിറ്റി അംഗം ദീപക് വിശ്വംഭരൻ എന്നിവർ സംസാരിച്ചു.