പന്തളം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നലെ പന്തളം എൻ.എസ്.എസ് കോളേജിൽ ബാനറുകൾ ഉയർന്നു, ഗവർണറുടെ കോലം എസ്.എഫ്.ഐ കത്തിക്കുകയും ചെയ്തു. എസ്.എഫ്.ഐയാണ് ആദ്യം ബാനർ സ്ഥാപിച്ചത്. ഇത് നീക്കണമെന്ന് എ.ബി.വി.പി ആവശ്യപ്പെട്ടതോടെ സംഘർഷവസ്ഥ ഉടലെടുത്തു. തുടർന്ന് പൊലീസെത്തി. ബാനർ നീക്കാൻ എസ്എഫ്‌ഐ കൂട്ടാക്കാതിരുന്നതോടെ ഗവർണർക്ക് ഐക്യദാർഢ്യവുമായി എ .ബി.വി.പി കോളേജിന്റെ പ്രധാന ഗേറ്റിൽ ബാനർ ഉയർത്തി. ഇതോടെ ഏറ്റുമുട്ടലിന് സാഹചര്യമുണ്ടായെങ്കിലും പൊലീസ് സ്ഥിതി നിയന്ത്രണ വിധേയമാക്കി.