ശബരിമല: ശബരിമല തീർത്ഥാടനത്തോട് സർക്കാരും മുഖ്യമന്ത്രിയും കാണിക്കുന്നത് തെറ്റായ സമീപനമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഇത്തരം സമീപനത്തിന്റെ ഭാഗമാണ് ഈ അസൗകര്യങ്ങളൊക്കെയുണ്ടായത്. ശബരിമലയോട് സർക്കാരിനുള്ള അലർജി വളരെ വ്യക്തമാണ്. മണ്ഡലപൂജയും മകരവിളക്കിനുമുള്ള പ്രത്യേക ക്രമീകരണങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു. ഇത്തവണത്തെ മണ്ഡലപൂജയ്ക്കും മകരവിളക്കിനും അഭൂതപൂർവമായ തിരക്കുണ്ടാകും. അതിനുള്ള മുൻകരുതലുകൾ ഒരുക്കാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പ്രത്യേകം യോഗം വിളിക്കണം. പരിചയസമ്പന്നരായ പൊലീസ്‌ ഉദ്യോഗസ്ഥരെ വിന്യസിക്കണം. ഇവിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ അപ്പപ്പോൾ പരിഹരിക്കണം. ഇന്നലെ വൈകിട്ട് അഞ്ചിന് ശബരിമലയിൽ എത്തിയ അദ്ദേഹം വൈകിട്ട് ദീപാരാധന തൊഴുതു. ഇന്ന് പുലർച്ചെ നിർമ്മാല്യ ദർശനത്തിന് ശേഷം മലയിറങ്ങും. മകൻ രമിത്ത് ചെന്നിത്തല, ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, കെ.പി.സി.സി മെമ്പർ

തമ്പാനൂർ സതീഷ്, ഹരികുമാർ, നവാസ്, അഡ്വ.തൗഫീക്ക് രാജൻ എന്നിവർ ഉണ്ടായിരുന്നു.