
തിരുവല്ല: തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച എം.ജി.സോമൻ അനുസ്മരണസഭ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. എം.ബി.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. മാക്ഫാസ്റ്റ് കോളേജ് എം.ബി.എ വിഭാഗം അദ്ധ്യാപകൻ ഡോ.വി.പി. വിജയമോഹൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനിതാകമ്മിഷനംഗം അഡ്വ.എലിസബേത്ത് മാമ്മൻ മത്തായി വിശിഷ്ടാതിഥിയായി. കെ.ആർ.പ്രതാപചന്ദ്രവർമ്മ, കാഥികൻ നിരണം രാജൻ, തപസ്യ ഭാരവാഹികളായ ഉണ്ണികൃഷ്ണൻ വസുദേവം, ശിവകുമാർ അമൃതകല, മനോജ് മണ്ണടി, ശ്രീദേവി മഹേശ്വർ, കളരിയ്ക്കൽ ശ്രീകുമാർ, അനന്തു ശങ്കർ, ബിന്ദു സജീവ്, പൂജ അമ്പാടി, സന്തോഷ് സദാശിവമഠം, സുനിൽ കല്ലൂപ്പാറ എന്നിവർ സംസാരിച്ചു.