ചെങ്ങന്നൂർ: കേന്ദ്രസർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളെ കുറിച്ച് പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കാനായി രാജ്യവ്യാപകമായി നടക്കുന്ന വികസിത ഭാരത സങ്കല്പ യാത്ര ഇന്ന് രാവിലെ 10‌ന് മുളക്കുഴ കാണിയ്ക്ക മണ്ഡപം ജംഗ്ഷനിൽ എത്തിച്ചേരുന്നു. കേന്ദ്രപദ്ധതി വീഡിയോ പ്രദർശനം, സൗജന്യ പ്രമേഹ രക്തസമ്മർദ്ദ പരിശോധന, ഉജ്ജ്വല സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം, സബ്‌സിഡി ലഭിക്കുവാനായി ബയോമെട്രിക് സൗകര്യം, ജൻ ഔഷധി സ്റ്റാളുകൾ, കർഷക സമ്മാൻനിധി ബന്ധപ്പെട്ട സേവനങ്ങൾ, കർഷകനിധി മുടങ്ങിയവർക്ക് ലഭിക്കുന്നതിന് പരിഹാരം, കൃഷിഭവന്റെ പച്ചക്കറി വിത്ത് വിതരണം. പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് സേവനങ്ങൾ, ജൻധൻ അടൽ പെൻഷൻ, സുരക്ഷഭീമ, ജീവൻജ്യോതി ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളിൽ ചേരാൻ അവസരം. പി.എം.ഇ.ജി.പി, പി.എം വിശ്വകർമ്മ യോജന, മുദ്രാലോൺ സേവനങ്ങൾ,

മറ്റ് നിരവധി കേന്ദ്രപദ്ധതി സേവനങ്ങൾ ലഭ്യമാണ്. കേന്ദ്രസർക്കാറിന്റെ ഔദ്യോഗിക പരിപാടിയാണ്.