19-pdm-kodiyettu

പന്തളം: പന്തളം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി രഞ്ജിത്ത് നാരായണ ഭട്ടതിരിയുടെയും മേൽശാന്തി ശംഭുനമ്പൂതിരിയുടെയും കാർമികത്വത്തിൽ കൊടിയേറി​. തുടർന്ന് സാംസ്‌കാരിക സമ്മേളനം മിനി ഹരികുമാർ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. ദിവസവും ശിവപുരാണ പാരായണം, സോപാന സംഗീതം, ശ്രീബലി എഴുന്നെള്ളിപ്പ്, കാഴ്ചശ്രീബലി എഴുന്നെള്ളിപ്പ് എന്നിവ നടക്കും.
ഇന്ന് ആരംഭിക്കുന്ന ന്ദു ധർമ്മ സമ്മേളനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. 20ന് ഡോ.രാമാനന്ദ്, 21ന് കേസരി മുഖ്യ പത്രാധിപർ എൻ.ആർ.മധു, 22 ന് സീമ ജാഗരൺ മഞ്ച്‌ദേശീയ സംയോജകൻ ഗോപാലകൃഷ്ണൻ, ദേശീയ അവാർഡ് ജേതാവ് യുവരാജ് ഗോകുൽ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. 23ന് നടക്കുന്ന സമാപന സമ്മേളനം മാദ്ധ്യമപ്രവർത്തക സുജയ പാർവതി ഉദ്ഘാടനം ചെയ്യും. ഡോ.ലക്ഷ്മി ശങ്കർ മുഖ്യപ്രഭാഷണം നടത്തും. ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാത്രി 9.​30ന് നാടകം , 20ന് രാത്രി 9.30ന് സിനിമാതാരം ശാലു മേനോൻ അവതരിപ്പിക്കുന്ന നൃത്തനാടകം, 21ന് ചലച്ചിത്ര പിന്നണി ഗായിക കാവ്യ കൃഷ്ണൻ നയിക്കുന്ന നാഗർകോവിൽ നൈറ്റ് ബേർഡ്‌സിന്റെ ഗാനമേള, 22ന് വൈകിട്ട് 5ന് ആശാ സുരേഷ് അവതരിപ്പിക്കുന്ന സോപാനസംഗീതാർച്ചന, രാത്രി 9.30ന് സജി കല്ലുവാതുക്കലും ശ്രീപാർവതിയും നയിക്കുന്ന ടീം ഓഫ് കേരളയുടെ നാടൻപാട്ട്, 23 ന് രാത്രി 9.30 ന് പന്തളം അളകയുടെ വീരനാട്യം, 10 മുതൽ കോഴിക്കോട് പ്രശാന്ത് വർമ്മയുടെ മാനസ ജപലഹരി, 24 ന് രാത്രി 7 ന് മഹാദേവ കലാക്ഷേത്രയിലെ കുട്ടികളുടെ ചെണ്ട അരങ്ങേറ്റം, രാത്രി 11 മുതൽ മുളമ്പുഴ മഞ്ജിമ കലാക്ഷേത്ര അവതരിപ്പിക്കുന്ന ഭരതനാട്യ അരങ്ങേറ്റവും നൃത്തനൃത്യങ്ങളും, 25ന് രാത്രി 11 മുതൽ കണ്ണൂർ രമേശ് പണിക്കരും സംഘവും അവതരിപ്പിക്കുന്ന അനുഷ്ഠാന തെയ്യം, 26 ന് വൈകിട്ട് 7ന് ഗുരുവായൂർ ജയപ്രകാശ് , കലാമണ്ഡലം പുരുഷോത്തമൻ എന്നിവർ നയിക്കുന്ന 60 ൽ പരം വാദ്യകലാകാരൻമാർ പങ്കെടുക്കുന്ന പഞ്ചാരിമേളത്തോട് കൂടിയ പൂരക്കാഴ്ചയും കുടമാറ്റവും, 27 ന് രാത്രി 8.30ന് നൂപുര നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത അരങ്ങേറ്റം, 10 മുതൽ സംഗീത സമന്വയം, 27 ന് വൈകിട്ട് 4.30ന് കടയ്ക്കാട് വടക്ക് ആറാട്ട് കൊട്ടാരത്തിൽ നടക്കുന്ന ആറാട്ടുപൂജയ്ക്ക് ശേഷം താലപ്പൊലികളുടെയും മുത്തുക്കുടകളുടെയും വാദ്യഘോഷങ്ങളുടെയും ഗജവീരൻമാരുടെയും അകമ്പടിയിൽ വൈകിട്ട് 6.30ന് ഘോഷയാത്ര ആരംഭിക്കും.