obc

ചെങ്ങന്നൂർ : ഒ.ബി.സി മോർച്ച ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ.രഞ്ജിത്ത് ശ്രീനിവാസ് അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് നാരായൺജി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ഡോ.ഗീത ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി അജി.ആർ നായർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി പി ജി മഹേഷ്, എസ്. വി .പ്രസാദ് , സുരേന്ദ്രൻ നായർ, ഷൈൻ പുന്തല , സതീഷ് , രാധാകൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി .