പത്തനംതിട്ട : നഗരസഭാ ചെയർമാന്റെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയാസൂത്രണ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ മുദ്രാവാക്യം വിളിച്ച് യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധസമരം നടത്തി. കൗൺസിൽ യോഗം ചേരുമ്പോൾ അജണ്ടകൾ ചർച്ചയ്‌ക്കെടുക്കാതെ പാസാക്കുകയാണ് ചെയർമാനെന്ന് അവർ ആരോപിച്ചു. വർക്കിംഗ് ഗ്രൂപ്പ് യോഗം അലങ്കോലപ്പെടുത്താതെയാണ് സമരം നടത്തിയത്.ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടി അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ എം.സി ഷെറീഫ്, സിന്ധു അനിൽ, ആനി സജി, അംബിക വേണു , മേഴ്‌സി വർഗീസ്, അഖിൽ അഴൂർ, ആൻസി തോമസ്, സി.കെ അർജുനൻ എന്നിവർ സംസാരിച്ചു.