regi

റാന്നി : ഭിന്നശേഷി ഉദ്യോഗാർത്ഥികളുടെ സ്ഥിരം, താൽക്കാലിക നിയമനങ്ങൾ പരിഗണിക്കുന്നതിന് റാന്നി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ 20 ന് മുൻപായി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. റാന്നി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, ആർ.പി.ഡബ്ല്യൂ.ഡി ആക്ട് 2016 പ്രകാരം നാല് ശതമാനം ഭിന്നശേഷി ഉദ്യോഗാർത്ഥികളാണ് നടപടികൾ പൂർത്തീകരിക്കേണ്ടത്. ഉദ്യോഗാർത്ഥികൾ ഓഫീസിൽ ഹാജരായി,സർട്ടിഫിക്കറ്റുകൾ പരിശോധന വിധേയമാക്കണം. ഫോൺ : 04735 224388.