
പന്തളം : കരിങ്ങാലിപ്പാടത്തിന്റെ ഭാഗമായ കണ്ടൻചാത്തൻ കതിരക്കോട് പാടശേഖരത്തിൽ കർഷകരും കൃഷിവകുപ്പുദ്യോഗസ്ഥരും ചേർന്ന് നെൽകൃഷിക്ക് വിത്തെറിഞ്ഞു. തരിശുപാടങ്ങളായ കണ്ടൻചാത്തനും കതിരക്കോടും മണത്തറയും 2019ലാണ് തരിശുരഹിത പദ്ധതിയിലൂടെ പച്ചപുതച്ചത്. പാടത്ത് കെട്ടിനിൽക്കുന്ന വെള്ളം വറ്റിക്കാനാകാത്തതായിരുന്നു കൃഷിക്ക് തടസമായിരുന്നത്. 250 ഏക്കറോളം വരുന്നതാണ് പാടശേഖരം. വിത്തുവിതയ്ക്കൽ നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷൻ ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്.കവിത, പാടശേഖരസമിതി പ്രസിഡന്റ് ചന്ദ്രൻ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് ശിവൻപിള്ള, സെക്രട്ടറി ശശിധരൻപിള്ള, കൃഷി വികസന സമിതിയംഗം ജോൺ തുണ്ടിൽ, കർഷകരായ സുജി ബേബി, വി.വേണു, ഷാജി, ശ്രീകുമാരിയമ്മ തുടങ്ങിയവർ പങ്കെടുത്തു.