പന്തളം: പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കൈപ്പുഴ പുത്തൻ കോയിക്കൽ നാലുകെട്ടിൽ നടന്നു. കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ അദ്ധ്യക്ഷതവഹിച്ചു. മുതിർന്ന കുടുംബാംഗം ഭരണി നാൾ രവിവർമ്മരാജ യോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ശങ്കർ.എൻ (പ്രസിഡന്റ്), അരുൺ കുമാർ(വൈസ് പ്രസിഡന്റ്), എം.ആർ. സുരേഷ് വർമ്മ(സെക്രട്ടറി), രമേഷ് വർമ്മ (ജോ. സെകട്ടറി), ദീപാ വർമ്മ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഭാരവാഹികൾ വലിയ തമ്പുരാന്റെ മുൻപിൽ സത്യപ്രതിജ്ഞ ചെയ്ത് അനുഗ്രഹം വാങ്ങി , വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി സ്ഥാനം ഏറ്റെടുത്തു. ശബരിമല തീർത്ഥാടകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു.