plastic

ശബരിമല : പമ്പയിലും പരിസരത്തെയും വിവിധ വ്യാപാര സ്ഥാപനങ്ങളിനിന്ന് നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുത്തു. ഡ്യൂട്ടി മജിസ്ട്രേറ്റും മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വില്പനയും നടക്കുന്നുണ്ട്. സർക്കാർ ഉത്തരവ് പ്രകാരം ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും. ഡ്യൂട്ടി മജിസ്ട്രേറ്റ് ആർ.സുമീതൻ പിള്ള, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയർമെന്റൽ എൻജിനീയർ അനൂപ് എന്നിവർ നേതൃത്വം നൽകി.