ഇലന്തൂർ: ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള അന്തർദേശീയ സെമിനാർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫോക് ലോർ വിഭാഗം മുൻ അദ്ധ്യക്ഷൻ ഡോ.ഇ കെ. ഗോവിന്ദവർമ്മ രാജ ഉദ്ഘാടനം ചെയ്തു. കോളേജിലെ മലയാള വിഭാഗം മേധാവിയും സെമിനാർ കോഓർഡിനേറ്ററുമായ രാജേഷ് കുമാർ ആമുഖപ്രസംഗം നടത്തി. നർത്തകിയും തൃശൂർ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സ് ഡയറക്ടറുമായ ഡോ. മാനസി പാണ്ഡ്യ രഘുനന്ദൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രൊഫ. ഡോ.സുധാഭായ് ആർ. അദ്ധ്യക്ഷത വഹിച്ചു. മൂലൂർ സ്മാരക സമിതി പ്രസിഡന്റും മുൻ എംഎൽഎയുമായ കെ.സി. രാജഗോപാലൻ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, വൈസ് പ്രസിഡന്റ് അനില ചെറിയാൻ, മൂലൂർ സ്മാരക സമിതി സെക്രട്ടറി പ്രൊഫ.ഡി. പ്രസാദ്, ജനറൽ സെക്രട്ടറി വിനോദ് വി., കോളേജ് യൂണിയൻ ചെയർമാൻ വിഷ്ണു സതീഷ് എന്നിവർ പ്രസംഗിച്ചു.