chittayam
സ്‌നേഹിതയുടെ ഏഴാമത് വാർഷികാഘോഷ പരിപാടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കേക്കുമുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

പന്തളം: സ്‌നേഹിതയുടെ പ്രവർത്തനങ്ങൾ മാതൃകപരമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സ്‌നേഹിതയുടെ ഏഴാമത് വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ആദില. എസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ സൂര്യ. എസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ അനുപ പി. ആർ, സിനി മോട്ടിലാൽ, ബിന്ദുരേഖ, സൂസി ജോസഫ്, രമാദേവി എം. വി ജില്ലാ പ്രോഗ്രാം മാനേജർ അനിത. കെ. നായർ തുടങ്ങിയവർ പങ്കെടുത്തു.