
മലയാലപ്പുഴ : യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയും നേതാക്കളുടെ വീട് ആക്രമിക്കുകയും ചെയ്ത പൊലീസ്, സി.പി.എം നടപടികളിൽ പ്രതിഷേധിച്ച് മലയാലപ്പുഴ, മൈലപ്രാ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് മലയാലപ്പുഴ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തും. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം മാർച്ച് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിക്കും.