jose
കാതോലിക്കേറ്റ് കോളേജിൽ സി.വി ജോസിന്റെ സഹപാഠികളായിരുന്നവരുടെ ഒത്തുചേരൽ നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് വിദ്യാർത്ഥിയായിരിക്കെ കൊല്ലപ്പെട്ട സി. വി. ജോസിന്റെ കാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്ന എസ്. എഫ്. ഐ പ്രവർത്തകരുടെ കൂട്ടായ്മ നടന്നു. നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സുരേഷ് സോമ, അഡ്വ. കെ. ജി. സജീവ് , എൻ. സജികുമാർ, അഡ്വ. അബ്ദുൾ മനാഫ്, ഡോ. രാജൻ ഡേവിഡ്, സജി തമ്പി, സജീവ് പ്രക്കാനം, രഘുനാഥപിള്ള, കെ. ആർ. ലാലു, ദിലീപ് ഖാൻ, കെ. ആർ. സുരേന്ദ്രൻ, രമേശ്‌ ആനപ്പാറ, രാജേന്ദ്രൻ പ്രക്കാ നം,ആൻസൻ എന്നിവർ സംസാരിച്ചു.